Wednesday, July 31, 2013

Kuttankulangara Arjunan

തൃശ്ശൂരിലെ പൂരക്കമ്പക്കാരുടെ പഴയ തലമുറയുടെ മനസ്സില്‍ ചന്ദ്രവിഹാര്‍ ഗോവിന്ദന്‍കുട്ടിയെന്നആനയുടെ ഭംഗി ഇപ്പോഴും നിറഞ്ഞുനില്‍പ്പുണ്ട്. പ്രശസ്തനായ ആ ആനയുടെ ഛായ കുട്ടന്‍കുളങ്ങര അര്‍ജുനനില്‍ ദര്‍ശിക്കുന്ന ആനക്കമ്പക്കാര്‍ ഏറെയാണ്.തലേക്കെട്ട് കെട്ടിയാല്‍ അഴിക്കുംവരെ ഒറ്റ നിലവാണ് അര്‍ജുനന്റെ പതിവ്. ഉത്തരേന്ത്യക്കാരനെങ്കിലുംനാടന്‍ ആനയോളം സൗന്ദര്യമുണ്ട് അര്‍ജുനന്.306 സെന്റീമീറ്ററാണ് ഉയരം. ഇരിക്കസ്ഥാനത്തെക്കാള്‍ ഉയര്‍ തലക്കുന്നി, സാധാരണയിലധികം നീളമാര്‍ന്നതും ഉറപ്പുള്ളതുമായ നടകള്‍, ലക്ഷണമൊത്ത 18 നഖങ്ങള്‍, അത്യപൂര്‍വമായ മദകരി ഇവയൊക്കെ അര്‍ജുനന്റെ ലക്ഷണത്തികവാണ്.1991ല്‍ ഉത്തരേന്ത്യയില്‍നിന്ന് ക്രാങ്ങാട് നമ്പൂതിരിക്കായി പുന്നത്തൂര്‍ നന്ദകുമാര്‍രാജ കൊണ്ടുവന്ന ആനയാണ് ഇന്നത്തെ കുട്ടന്‍കുളങ്ങര അര്‍ജുനന്‍. അന്ന് എട്ടേമുക്കാല്‍ അടിയിലേറെ ഉയരമുണ്ടായിരുന്ന ആനയ്ക്ക് നല്ല കൊഴുത്ത ശരീരം മുതല്‍ക്കൂട്ടായിരുന്നു. ഒരല്പം നീളക്കുറവുള്ള വാലാണ് അര്‍ജുനന്റെപ്രത്യേകത. പിന്നീട് ക്രാങ്ങാട് നമ്പൂതിരിയില്‍നിന്ന് ആറ്റാശ്ശേരി ഹംസയുടെ പക്കലെത്തിയതോടെആന ആറ്റാശ്ശേരി രാമചന്ദ്രനെന്നറിയപ്പെട്ടു. തുടര്‍ന്ന് മനിശ്ശേരി ഹരിദാസിന്റെ പക്കലെത്തിയതോടെ മനിശ്ശേരി അര്‍ജുനനെന്നായി പേര്.1999ലാണ് മനിശ്ശേരി അര്‍ജുനനെ കുട്ടന്‍കുളങ്ങര ദേവസ്വം വാങ്ങുന്നത്. 2000 ജനവരി ഒമ്പതിന് മഹാവിഷ്ണുവിന് നടക്കിരുത്തിയതോടെ ആന കുട്ടന്‍കുളങ്ങര അര്‍ജുനനായി. 2002ല്‍ തൃശ്ശൂര്‍പ്പൂരം എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി വിഭാഗം തിടമ്പ് ഏറ്റുവാങ്ങാനായ മികവും അര്‍ജുനനുണ്ട്. കുന്നംകുളം ചെറുവരമ്പത്തുകാവ് ദേവസ്വം വക ഗജശ്രേഷ്ഠന്‍ ബഹുമതിയും അര്‍ജുനന് കിട്ടിയിട്ടുണ്ട്.

Kallekulangara Rajasekaran

പാലക്കാടൻ മലനിരകളിൽ നിന്നും മണ്ണിന്റെ മണമുള്ള മലയാണ്മയുടെ നിറമുള്ള ഒരു സുന്ദര രാജകുമാരൻ. ഉയരതെക്കാൾ ഏറെ ലക്ഷണതികവിന്റെ അനുപമ തേജസ്വുമായി ആനപ്രേമികളുടെ ഇടനെഞ്ഞിൽ ഇടം പിടിച്ച ഒരു മാരിവിൽ ഗോപുരം അതാണ്‌ കല്ലേകുളങ്ങര രാജശേഖരൻ.

കണ്ടാൽ ആരും കുറ്റം പറയാത്ത കുറ്റം പറയാൻ പഴുതുകൾ ഒന്നും ഇല്ലാത്ത ഒരു അഴകിന്റെ തിരുമകൻ.അതാണ്‌ കല്ലേകുളങ്ങരക്കാരുടെയും പാലക്കാടുകാരുടെയും രാജശേഖരൻ .തുമ്പികൈയും കൊമ്പും ചന്ദമാർന്ന ചെവികളും തുടിച്ചു നില്ക്കുന്ന വായു കുംഭവും അങ്ങനെ എല്ലാം ചേർന്ന രാജശേഖരൻ എല്ലാരുടെയും സൂര്യ തേജസ്വായി മാറുന്നു . 40 വയസ്സിനു മേൽ പ്രായവും 9 കാൽ അടി ഉയരവും ഉള്ള രാജശേഖരൻ കല്ലേകുളങ്ങരക്കാരുടെ മാത്രമല്ല കേരളക്കരക്കാരുടെ ആകെ അഭിമാനഭാജനമാണ് .


പാലക്കാട് അകത്തെതറ രാജവംശത്തിന്റെ സ്വന്തമായിരുന്ന ഏമൂർക്ഷേത്രത്തിൽ ആനയുണ്ടായിരുന്നു അവിടെ ഉണ്ടായിരുന്ന എമൂരി എന്ന പിടിയാനയും അവൾ നാട്ടിൽ പ്രസവിച്ച ഗോപാലന്റെയും കാലശേഷം 2 കൊല്ലത്തോളം ക്ഷേത്രത്തിൽ ആന ഇല്ലാതായി. അങ്ങനെയിരിക്കയാണ് ക്ഷേത്രം വക വനഭൂമിയായ മലമ്പുഴ അകമലവാരം ഭാഗത്ത്‌ വാരിക്കുഴി കുത്തി ആനയെ പിടിക്കാൻ തീരുമാനിച്ചു. ഒടുവിൽ 3 മാസങ്ങൾക്ക്ശേഷം ആന കുഴിയിൽ വീണു അങ്ങനെയാണ് 40 വർഷം മുൻപ് വെറും 3 വയസ്സ് മാത്രമുള്ള ആനക്കുട്ടി ക്ഷേത്രത്തിന്റെ സ്വന്തം ആകുന്നത്.

കല്ലേകുളങ്ങര നിവാസികളുടെ മാനസപുത്രനും സ്നേഹ ഭാജനവുമായിരുന്നു രാജശേഖരൻ. എല്ലാരുടെയും കണ്ണിലുണ്ണിയായി കഴിഞ്ഞ രാജശേഖരൻ ഇക്കഴിഞ്ഞ Nov.01, 2012 നമ്മളെയെല്ലാം വിട്ടു പിരിഞ്ഞു അകാലത്തിൽ പൊലിഞ്ഞു പോയ ആ ഗജരാജന് ബാഷ്പാഞ്ജലി അർപ്പിക്കുന്നു

Sunday, July 28, 2013

Thirkadavoor Shivaraju


കൊല്ലം ജില്ലയിലെ വിഖ്യാതമായ തൃക്കടവൂര്‍ ക്ഷേത്രത്തിലെ ആന. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി. ഇന്നിപ്പോള്‍ മലയാളനാട്ടില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ആനകളിലൊന്ന് ശിവരാജു തന്നെ. വടക്കന്‍ നാട്ടിലേക്ക് അങ്ങനെ കാര്യമായൊന്നും കടന്നുവരാറില്ലാത്ത ശിവരാജുവിനെ നേരില്‍ കാണാന്‍ തൃശ്ശൂരിലെയും പാലക്കാട്ടെയും എത്രയോ ആനപ്രേമികളാണ് തൃക്കടവൂര്‍ ക്ഷേത്രത്തിലേക്കും ശിവരാജുവിന്റെ എഴുന്നള്ളിപ്പുള്ള തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലേക്കും അടുത്തകാലത്തായി അനുദിനമെന്നോണം എത്തുന്നത്. കോന്നി ആനക്കൂട്ടില്‍ നിന്നാണ് ശിവരാജു തൃക്കടവൂരിലേക്ക് എത്തുന്നത്. കോന്നി റേഞ്ചിന് കീഴില്‍ അട്ടത്തോട് ഭാഗത്തെ കാട്ടില്‍ ഒരു പഴങ്കുഴിയില്‍ വീണ ആനക്കുട്ടി. നിയമംമൂലം ആനപിടിത്തം നിരോധിക്കപ്പെട്ടിട്ടും, കാട്ടില്‍ അവിടവിടായി മൂടാതെ കിടക്കുന്ന പഴയ വാരിക്കുഴികളെയാണ് പഴങ്കുഴി എന്ന് വിളിക്കുന്നത്. കുഴിയില്‍ വീഴുന്ന സന്ദര്‍ഭത്തില്‍ ആനക്കുട്ടിയുടെ പ്രായം ഏറിയാല്‍ അഞ്ചുവയസ്സ്. കുഞ്ഞിക്കൊമ്പുകള്‍ മുളച്ച് വരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

ഇന്നിപ്പോള്‍ ലക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന ശിവരാജുവിന്റെ കൊമ്പുകളും ചെവികളും എടുത്തുപറയേണ്ടവയാണ്. അത്ര വണ്ണമുള്ളവയല്ലെങ്കിലും തെല്ല് പകച്ചകന്ന നീളന്‍ കൊമ്പുകളും അസാമാന്യ വലിപ്പമാര്‍ന്ന ചെവികളും അവന് ഒരു ആഫ്രിക്കന്‍ ആനയുടെ ഭാവഗാംഭീര്യം പകരുന്നു.

Saturday, July 27, 2013


Mangalamkunnu Ayyappan


സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി
സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.

തമിഴില്‍ ശരത്കുമാറിനൊപ്പം 'നാട്ടാമെ'യിലും സാക്ഷാല്‍ രജനിക്കൊപ്പം മുത്തുവിലും.
ജയറാമിനൊപ്പം ആനച്ചന്തം ഉള്‍പ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകള്‍. ഇതുകൂടാതെ
പല സിനിമകള്‍ക്കും ഇപ്പോള്‍ അയ്യപ്പന്‍ ഒന്നും രണ്ടും ദിവസത്തെ കാള്‍ഷീറ്റ് നല്‍കാറുണ്ട്.
എഴുന്നള്ളിപ്പാനകളിലെ യുവതാരത്തിന് 305 സെന്റീമീറ്ററാണ് ഉയരം.

2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ്
അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. ഈവര്‍ഷം ഫിബ്രവരി ആദ്യവാരം എറണാകുളത്തെ
ചെറായയില്‍ നടന്ന തലപ്പൊക്കമത്സരത്തില്‍ അയ്യപ്പനായിരുന്നു ജേതാവ്.

1992 ല്‍ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍നിന്നാണ് മംഗലാംകുന്ന് സഹോദരര്‍ അയ്യപ്പനെ
കണ്ടെടുക്കുന്നത്. 25 വയസ്സില്‍ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാര്‍
എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാല്‍ അടിയായിരുന്നു.

സാമാന്യത്തിലധികം വിരിഞ്ഞുയര്‍ന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും
ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാര്‍ന്ന
രോമങ്ങളോടുകൂടിയ വാല്‍ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.

കേരളത്തിലെത്തിയ ആദ്യനാളുകളില്‍ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പന്‍
ശാന്തനാണ്. ചിങ്ങംമുതല്‍ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാല്‍
തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടന്‍ എം.എ. പരമേശ്വരന്‍
പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും മംഗലാംകുന്ന് ഗണപതിയെയുംപോലെ അയ്യപ്പനും
ഉത്സവപ്പറമ്പുകളില്‍ ഫാന്‍സ് അസോസിയേഷനുകളായിക്കഴിഞ്ഞു. മറ്റ് ആനകളെക്കാള്‍
ചെറുപ്പമാണ് എന്ന പ്രത്യേകതയും അയ്യപ്പന് മുതല്‍ക്കൂട്ടാവുന്നു.

പാലക്കാട്ടെന്നതുപോലെ തെക്കന്‍ജില്ലകളിലും അയ്യപ്പന് ആരാധകരുണ്ട്. ഒറ്റച്ചട്ടക്കാരനാണ്
അയ്യപ്പന്‍.

Thursday, July 25, 2013

Annamanada Umamaheshwaran

POORAPARAMBIL KOOTATHIL(AANAKALUDE KOOTHATHIL)KAYARIYAL PINNE 'NILAVU' ENNA AAYUDATHLOODE THANTE PRATHAPAM KAATHU SOOKSHIKUNNA ANNAMADAYUDE ABHIMANABACHAKAM............ AARUDE MUNPILUM THALAKUNIKKAN AAGRAHIKKATHA GAJASAMRAT.......

Wednesday, July 24, 2013

Attingal Kalidasan


വളര്‍ന്നു വരുന്ന ഭാവിവാഗ്ദാനം..,ഇവന്‍ കാളിദാസന്‍,,ആറ്റിങ്ങല്‍ കാളിദാസന്‍

Tuesday, July 23, 2013


Guruvayoor Padmanabhan(Old)

ആനകളുടെ ചരിത്രത്തിൽ ആദ്യമായി വീരശ്രിംഖല ലഭിച്ച ഗുരുവായൂർ പഴയ പത്മനാഭൻ

Monday, July 22, 2013

PAMBADI RAJAN

കേരളത്തിലെ ആനച്ചന്തത്തിന്റെ യൗവനമാണ് പാമ്പാടി രാജന്‍. കോട്ടയത്തെ പാമ്പാടിക്കാരനെങ്കിലും
പാലക്കാട്ടെയും തൃശ്ശൂരെയും ഉത്സവപ്പറമ്പുകളുടെ പ്രിയതാരം. നാടന്‍ ആനകളില്‍ തലപ്പൊക്കംകൊണ്ട്
മുമ്പനാണ് ഈ മുപ്പത്തിഎട്ട്കാരന്‍ 308 സെ.മീ. ആണ് ഉയരം. 'മദകരി' ഏറ്റവും കുറവുള്ള രാജനെ ഏത്
ഉത്സവപ്പറമ്പിലും വേറിട്ട് കണ്ടറിയാനാവും. നാടന്‍ ആനകളുടെ ലക്ഷണത്തികവ് മുഴുവനും കാണാന്‍
രാജനെ കണ്ടാല്‍മതി. ഒരു ചെറിയ വളവുള്ള വാല് അമരത്തിന് താഴെവരെ നീണ്ടുകിടക്കും. തടിച്ച
തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും എഴുന്നള്ളിക്കുമ്പോള്‍ ഗാംഭീര്യം വര്‍ധിപ്പിക്കും.

5 വര്‍ഷം മുമ്പത്തെ 'എരണ്ടകെട്ടി' ല്‍നിന്നുള്ള പുനര്‍ജനിയാണ് രാജന്. മുപ്പത്തിമൂന്നുനാളാണ്
എരണ്ടകെട്ടില്‍ രാജന്‍ പുളഞ്ഞത്.

ഉടമ പാമ്പാടി മൂടന്‍കല്ലിങ്കല്‍ ബേബി എന്ന എം.എ. തോമസ്സും കുടുംബവും ലഭ്യമാക്കാവുന്ന
വിദഗ്ധ ചികിത്സകള്‍ മുഴുവനും ലഭ്യമാക്കി. എം.എ. തോമസ്സിന്റെ മകന്‍ റോബിറ്റിന്റെ നേതൃത്വത്തിലാണ്
രാജന്റെ സംരക്ഷണം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒടുവിലായിരുന്നു മദപ്പാട്.
രാജന്‍ കുടുംബാംഗംപോലെതന്നെയാണെന്ന് റോബിറ്റ് പറയുന്നു.

കോടനാട്ടെ ആനക്കൂട്ടില്‍നിന്ന് 1977 ലെ ലേലത്തിലാണ് എം.എ. തോമസ് നാടന്‍ ആനക്കുട്ടിയെ
സ്വന്തമാക്കുന്നത്. കുറച്ചുകാലം കര്‍ണാടകത്തിലെ തടിക്കൂപ്പുകളിലുള്ള അധ്വാനം രാജനെന്ന
ആനക്കുട്ടിയെ ഒരു ഒത്ത ആനയാക്കിമാറ്റി. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുമാണ് രാജനെ
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുക.

2001 ലെ തൃശ്ശൂര്‍ പൂരം മഠത്തില്‍വരവിന് തിരുവമ്പാടി വിഭാഗത്തില്‍ എഴുന്നള്ളിച്ച രാജന്‍ പിറ്റേക്കൊല്ലം
പാറമേക്കാവ് എഴുന്നള്ളത്തിലെത്തി. അതേവര്‍ഷം രാത്രി യെഴുന്നള്ളത്തിന് ഒരു നിയോഗംപോലെ
ഭഗവതിയുടെ തിടമ്പേന്താനായതോടെ രാജന്റെ പെരുമ വര്‍ധിച്ചു. ഇന്നിപ്പോള്‍ നെന്മാറ-വല്ലങ്ങി വേല,
പരിയാനമ്പറ്റ പൂരം എന്നിവയുള്‍പ്പെടെ ജില്ലയിലെ പ്രധാന വേലപൂരങ്ങളുടെയെല്ലാം പൊലിമയുടെ
ഭാഗമാണ് പാമ്പാടി രാജന്‍. 2006, 2007 വര്‍ഷങ്ങളില്‍ ഇത്തിത്താനം ഗജമേളയില്‍
ഗജരാജരത്‌നനമായി തിരഞ്ഞെടുക്കപ്പെട്ടത് പാമ്പാടി രാജനാണ്. പട്ടത്താനം ഗജമേളയില്‍ ഗജേന്ദ്രന്‍,
ഗജമാണിക്യം, എരമല്ലൂരുനിന്ന് ഗജരാജ പ്രജാപതി തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ഇതിനകം നേടിക്കഴിഞ്ഞു.

Friday, July 19, 2013

തിരുവമ്പാടി ചന്ദ്രശേഖരന്‍

പഴയ ചന്ദ്രശേഖരന്‍ പോയതിനുശേഷം തിരുവമ്പാടിയില്‍ എത്തിയ തിരുവമ്പാടിയുടെ മുത്ത്... ഇന്നിവന്‍ ഒത്ത ഒരു ഗജവീരനായി തീര്‍ന്നിരിക്കുന്നു ആരും കൊതിച്ചുപോകുന്ന അഴകും, അങ്കലാവന്യം ഇവനുണ്ട്. തൃശ്ശൂരിലെ തന്നെ ഒരു ബ്രോതെര്സ്‌ ആണ് ഇവനെ ആദ്യം വാങ്ങിയത് അതും ഒരു സര്‍ക്കസ് കമ്പനിയില്‍ നിന്ന്. അന്ന് ഇവന്‍ വളരെ ചെറിയ ഒരു കുട്ടികൊമ്പന്‍ ആയിരുന്നു .

അന്ന് തിരുവമ്പാടിയോടുള്ള ആരാതനകൊണ്ട് വാങ്ങികഴിഞ്ഞപ്പോള്‍ അവര്‍ ഇവനെ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ എന്ന പേരും ഇട്ടു. പക്ഷെ അന്നൊന്നും ഇവന്‍ തിരുവമ്പാടിയുടെ സ്വന്തം ആയിരുന്നില്ല. അന്നേ ഇവനെ വാങ്ങിയ സഹോദരങ്ങള്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. ഇവന്‍ ഒത്ത ഒരു ഗജവീരന്‍ ആയാല്‍ ഇവനെ തിരുവമ്പാടി കണ്ണന് നടക്കിരുത്താം എന്ന്. അതിനുശേഷം പഴയ ചന്ദ്രശേഖരന്‍ ചെരിഞ്ഞു. 
പിന്നെ ഇവനെ ചന്ദ്രശേഖരന്‍ എന്ന പേരില്‍ തന്നെ നടക്കിരുത്തി.

അങ്ങനെ ഇവന്‍ ''തിരുവമ്പാടി ചന്ദ്രശേഖരന്‍'' ആയി. ഇന്നിവന്‍ തിരുവമ്പാടി തട്ടകത്തിന്റെ തുറുപ്പുചീട്ടാണ്. കയറ്റി എഴുന്നള്ളിക്കാന്‍ പറ്റുന്ന ഒത്ത ഗജരാജന്‍ തന്നെ ഇനിയും ഇവന് ഒരുപാട് കൊടുമുടികള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാ0

Wednesday, July 17, 2013

"പുത്തന്‍കുളം ശിവന്‍"

പണ്ടുകാലത്ത് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ കേരളത്തില്‍ ചില ആനപ്രസവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നൊന്നര ദശകമായി ആ സ്ഥിതി മാറി. നാട്ടില്‍ ഒരാന പ്രസവിക്കുക എന്നാല്‍ അതു അത്യപൂര്‍വവും അത്യത്ഭുതവുമായി മാറി. അങ്ങനെ ആനപ്രസവം എന്നത് മലയാള മണ്ണിലെ പുതുതലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി മാറിക്കൊണ്ടിരിക്കെ, ആനപ്രേമികളെയാകെ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിച്ചുകൊണ്ട് 'മാനത്തുനിന്നും പൊട്ടിവീണ' അത്ഭുതപരതന്ത്രക്കുട്ടന്‍ - അവനാണ് പുത്തന്‍കുളം ശിവന്‍. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം സാക്ഷ്യംവഹിച്ച രണ്ട് നാട്ടാനപ്രസവങ്ങളില്‍ ഒന്നിലെ തങ്കത്തിരുമകന്‍; കൊല്ലം പരവൂരിന് സമീപമുള്ള പുത്തന്‍കുളം ഷാജിയുടെ ആനത്താവളത്തിലെ കടിഞ്ഞൂല്‍ കണ്‍മണി! സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് ഏഴുവര്‍ഷം മുന്‍പ്‌ പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ 'തിരുവയറൊഴിഞ്ഞ്' ശിവന്‍കുട്ടന് ജന്മം നല്‍കിയത്.

ഗര്‍ഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെ ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു. ഇരുപതു മുതല്‍ ഇരുപത്തിരണ്ടു മാസം വരെ നീണ്ടുനില്‍ക്കുന്ന ആനകളുടെ ഗര്‍ഭകാലവും ഗര്‍ഭപരിചരണവും എല്ലാം കഴിഞ്ഞ്- ആനപ്രസവത്തിനായി ആകാംക്ഷയോടെ കാത്തുകാത്തിരുന്ന മലയാളിയുടെ മടിയിലേക്ക് ലക്ഷ്മിയമ്മാള്‍ പെറ്റിട്ടത് .

പിറന്നുവീണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സ്വന്തംകാലില്‍ എഴുന്നേറ്റു അമ്മയുടെ അകിട്ടില്‍നിന്നും പാല് നൊട്ടിനുണഞ്ഞ് കുടിക്കുവാനാകും ആനക്കുട്ടിയുടെ തിടുക്കമെങ്കില്‍, പെറ്റുവീണ കുട്ടി ആണോ പെണ്ണോ എന്നറിയാനാവും സ്വാഭാവികമായും നമ്മള്‍ മനുഷ്യരുടെ ആകാംക്ഷ. മനുഷ്യരെപ്പോലെത്തന്നെ ആനകള്‍ക്കിടയിലും ആണ്‍കുഞ്ഞുങ്ങളോടാണ് മലയാളികള്‍ക്ക് കൂടുതല്‍ താത്പര്യം. പക്ഷേ, കുട്ടി ആനയുടേതാകുമ്പോള്‍ ആണ്‍കുഞ്ഞായതുകൊണ്ടുമാത്രം കാര്യമില്ല. ആണ്‍കുഞ്ഞുങ്ങളില്‍ത്തന്നെ മോഴയും കൊമ്പനുമുണ്ടാകാം. വലിയ കൊമ്പുകളില്ലാത്ത ആണാനകളാണ് പൊതുവെ മോഴ എന്നറിയപ്പെടുന്നത്. ആനക്കുട്ടിയുടെ ചീളയില്‍ നിന്നും കൊമ്പുവളര്‍ന്ന് പുറത്തുവരേണ്ടുന്ന രണ്ടര-മൂന്നുവയസ്സോടെ മാത്രമേ ആണ്‍കുഞ്ഞ് കൊമ്പനോ മോഴയോ എന്ന് തീര്‍ത്തുപറയാന്‍ സാധിക്കൂ

പുത്തന്‍കുളം ഷാജിയുടെയും ആനയമ്മ ലക്ഷ്മിയുടെയും പ്രാര്‍ഥനപോലെ ശിവന്‍ ഏതായാലും നല്ല ലക്ഷണമൊത്ത ഒരു കൊമ്പന്‍കുട്ടി തന്നെ. പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണമായി അരങ്ങുനിറഞ്ഞ് ആടിയിരുന്ന അമ്മയും മകനും ഏതാനും ആഴ്ച മുമ്പ് പിരിക്കപ്പെട്ടു. നാട്ടില്‍ പിറക്കുന്ന ആനക്കുട്ടികള്‍ക്ക് പൊതുവെ കുറുമ്പ് കൂടുമെന്നാണ് അഭിപ്രായം. എങ്കിലും തന്റെ കുറുമ്പുകള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി അടുത്ത ഉത്സവസീസണ്‍ മുതല്‍നെറ്റിപ്പട്ടം കെട്ടി സ്വന്തംകാലില്‍ അരങ്ങിലെത്താനുള്ള തീവ്രപരിശീലനത്തില്‍ ആണ് തത്സമയം പുത്തന്‍കുളം ശിവന്‍ എന്ന കുറുമ്പന്‍ കുട്ടന്‍.


ഗജരാജൻ ഗുരുവായൂർ കേശവൻ