Kuttankulangara Arjunan
തൃശ്ശൂരിലെ പൂരക്കമ്പക്കാരുടെ പഴയ തലമുറയുടെ മനസ്സില്‍ ചന്ദ്രവിഹാര്‍ ഗോവിന്ദന്കുട്ടിയെന്നആനയുട െ
ഭംഗി ഇപ്പോഴും നിറഞ്ഞുനില്‍പ്പുണ്ട്. പ്രശസ്തനായ ആ ആനയുടെ ഛായ
കുട്ടന്‍കുളങ്ങര അര്‍ജുനനില്‍ ദര്‍ശിക്കുന്ന ആനക്കമ്പക്കാര്‍
ഏറെയാണ്.തലേക്കെട്ട് കെട്ടിയാല്‍ അഴിക്കുംവരെ ഒറ്റ നിലവാണ് അര്‍ജുനന്റെ
പതിവ്. ഉത്തരേന്ത്യക്കാരനെങ്കിലുംന ാടന്‍
ആനയോളം സൗന്ദര്യമുണ്ട് അര്‍ജുനന്.306 സെന്റീമീറ്ററാണ് ഉയരം.
ഇരിക്കസ്ഥാനത്തെക്കാള്‍ ഉയര്‍ തലക്കുന്നി, സാധാരണയിലധികം നീളമാര്‍ന്നതും
ഉറപ്പുള്ളതുമായ നടകള്‍, ലക്ഷണമൊത്ത 18 നഖങ്ങള്‍, അത്യപൂര്‍വമായ മദകരി
ഇവയൊക്കെ അര്‍ജുനന്റെ ലക്ഷണത്തികവാണ്.1991ല്‍ ഉത്തരേന്ത്യയില്‍നിന്ന്
ക്രാങ്ങാട് നമ്പൂതിരിക്കായി പുന്നത്തൂര്‍ നന്ദകുമാര്‍രാജ കൊണ്ടുവന്ന ആനയാണ്
ഇന്നത്തെ കുട്ടന്‍കുളങ്ങര അര്‍ജുനന്‍. അന്ന് എട്ടേമുക്കാല്‍ അടിയിലേറെ
ഉയരമുണ്ടായിരുന്ന ആനയ്ക്ക് നല്ല കൊഴുത്ത ശരീരം മുതല്‍ക്കൂട്ടായിരുന്നു.
ഒരല്പം നീളക്കുറവുള്ള വാലാണ് അര്‍ജുനന്റെപ്രത്യേകത. പിന്നീട് ക്രാങ്ങാട്
നമ്പൂതിരിയില്‍നിന്ന് ആറ്റാശ്ശേരി ഹംസയുടെ പക്കലെത്തിയതോടെആന ആറ്റാശ്ശേരി
രാമചന്ദ്രനെന്നറിയപ്പെട്ടു.
തുടര്‍ന്ന് മനിശ്ശേരി ഹരിദാസിന്റെ പക്കലെത്തിയതോടെ മനിശ്ശേരി
അര്‍ജുനനെന്നായി പേര്.1999ലാണ് മനിശ്ശേരി അര്‍ജുനനെ കുട്ടന്‍കുളങ്ങര
ദേവസ്വം വാങ്ങുന്നത്. 2000 ജനവരി ഒമ്പതിന് മഹാവിഷ്ണുവിന് നടക്കിരുത്തിയതോടെ
ആന കുട്ടന്‍കുളങ്ങര അര്‍ജുനനായി. 2002ല്‍ തൃശ്ശൂര്‍പ്പൂരം
എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി വിഭാഗം തിടമ്പ് ഏറ്റുവാങ്ങാനായ മികവും
അര്‍ജുനനുണ്ട്. കുന്നംകുളം ചെറുവരമ്പത്തുകാവ് ദേവസ്വം വക ഗജശ്രേഷ്ഠന്‍
ബഹുമതിയും അര്‍ജുനന് കിട്ടിയിട്ടുണ്ട്.
No comments:
Post a Comment