Thirkadavoor Shivaraju
കൊല്ലം ജില്ലയിലെ വിഖ്യാതമായ തൃക്കടവൂര്‍
ക്ഷേത്രത്തിലെ ആന. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന്
എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി. ഇന്നിപ്പോള്‍
മലയാളനാട്ടില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ആനകളിലൊന്ന് ശിവരാജു
തന്നെ. വടക്കന്‍ നാട്ടിലേക്ക് അങ്ങനെ കാര്യമായൊന്നും കടന്നുവരാറില്ലാത്ത
ശിവരാജുവിനെ നേരില്‍ കാണാന്‍ തൃശ്ശൂരിലെയും പാലക്കാട്ടെയും എത്രയോ
ആനപ്രേമികളാണ് തൃക്കടവൂര്‍ ക്ഷേത്രത്തിലേക്കും ശിവരാജുവിന്റെ
എഴുന്നള്ളിപ്പുള്ള തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലേക്കും
അടുത്തകാലത്തായി അനുദിനമെന്നോണം എത്തുന്നത്. കോന്നി ആനക്കൂട്ടില്‍ നിന്നാണ്
ശിവരാജു തൃക്കടവൂരിലേക്ക് എത്തുന്നത്. കോന്നി റേഞ്ചിന് കീഴില്‍ അട്ടത്തോട്
ഭാഗത്തെ കാട്ടില്‍ ഒരു പഴങ്കുഴിയില്‍ വീണ ആനക്കുട്ടി. നിയമംമൂലം
ആനപിടിത്തം നിരോധിക്കപ്പെട്ടിട്ടും, കാട്ടില്‍ അവിടവിടായി മൂടാതെ
കിടക്കുന്ന പഴയ വാരിക്കുഴികളെയാണ് പഴങ്കുഴി എന്ന് വിളിക്കുന്നത്. കുഴിയില്‍
വീഴുന്ന സന്ദര്‍ഭത്തില്‍ ആനക്കുട്ടിയുടെ പ്രായം ഏറിയാല്‍ അഞ്ചുവയസ്സ്.
കുഞ്ഞിക്കൊമ്പുകള്‍ മുളച്ച് വരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
ഇന്നിപ്പോള്‍ ലക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന ശിവരാജുവിന്റെ കൊമ്പുകളും ചെവികളും എടുത്തുപറയേണ്ടവയാണ്. അത്ര വണ്ണമുള്ളവയല്ലെങ്കിലും തെല്ല് പകച്ചകന്ന നീളന്‍ കൊമ്പുകളും അസാമാന്യ വലിപ്പമാര്‍ന്ന ചെവികളും അവന് ഒരു ആഫ്രിക്കന്‍ ആനയുടെ ഭാവഗാംഭീര്യം പകരുന്നു.

No comments:
Post a Comment