Kallekulangara Rajasekaran
പാലക്കാടൻ മലനിരകളിൽ നിന്നും മണ്ണിന്റെ മണമുള്ള മലയാണ്മയുടെ നിറമുള്ള ഒരു സുന്ദര രാജകുമാരൻ. ഉയരതെക്കാൾ ഏറെ ലക്ഷണതികവിന്റെ അനുപമ തേജസ്വുമായി ആനപ്രേമികളുടെ ഇടനെഞ്ഞിൽ ഇടം പിടിച്ച ഒരു മാരിവിൽ ഗോപുരം അതാണ് കല്ലേകുളങ്ങര രാജശേഖരൻ.
കണ്ടാൽ ആരും കുറ്റം പറയാത്ത കുറ്റം പറയാൻ പഴുതുകൾ ഒന്നും ഇല്ലാത്ത ഒരു അഴകിന്റെ തിരുമകൻ.അതാണ് കല്ലേകുളങ്ങരക്കാരുടെയും പാലക്കാടുകാരുടെയും രാജശേഖരൻ .തുമ്പികൈയും കൊമ്പും ചന്ദമാർന്ന ചെവികളും തുടിച്ചു നില്ക്കുന്ന വായു കുംഭവും അങ്ങനെ എല്ലാം ചേർന്ന രാജശേഖരൻ എല്ലാരുടെയും സൂര്യ തേജസ്വായി മാറുന്നു . 40 വയസ്സിനു മേൽ പ്രായവും 9 കാൽ അടി ഉയരവും ഉള്ള രാജശേഖരൻ കല്ലേകുളങ്ങരക്കാരുടെ മാത്രമല്ല കേരളക്കരക്കാരുടെ ആകെ അഭിമാനഭാജനമാണ് .
പാലക്കാട് അകത്തെതറ രാജവംശത്തിന്റെ സ്വന്തമായിരുന്ന ഏമൂർക്ഷേത്രത്തിൽ ആനയുണ്ടായിരുന്നു അവിടെ ഉണ്ടായിരുന്ന എമൂരി എന്ന പിടിയാനയും അവൾ നാട്ടിൽ പ്രസവിച്ച ഗോപാലന്റെയും കാലശേഷം 2 കൊല്ലത്തോളം ക്ഷേത്രത്തിൽ ആന ഇല്ലാതായി. അങ്ങനെയിരിക്കയാണ് ക്ഷേത്രം വക വനഭൂമിയായ മലമ്പുഴ അകമലവാരം ഭാഗത്ത് വാരിക്കുഴി കുത്തി ആനയെ പിടിക്കാൻ തീരുമാനിച്ചു. ഒടുവിൽ 3 മാസങ്ങൾക്ക്ശേഷം ആന കുഴിയിൽ വീണു അങ്ങനെയാണ് 40 വർഷം മുൻപ് വെറും 3 വയസ്സ് മാത്രമുള്ള ആനക്കുട്ടി ക്ഷേത്രത്തിന്റെ സ്വന്തം ആകുന്നത്.
കല്ലേകുളങ്ങര നിവാസികളുടെ മാനസപുത്രനും സ്നേഹ ഭാജനവുമായിരുന്നു രാജശേഖരൻ. എല്ലാരുടെയും കണ്ണിലുണ്ണിയായി കഴിഞ്ഞ രാജശേഖരൻ ഇക്കഴിഞ്ഞ Nov.01, 2012 നമ്മളെയെല്ലാം വിട്ടു പിരിഞ്ഞു അകാലത്തിൽ പൊലിഞ്ഞു പോയ ആ ഗജരാജന് ബാഷ്പാഞ്ജലി അർപ്പിക്കുന്നു

No comments:
Post a Comment